Day 11: Christchruch – Singapore

രാവിലെ ഒരു 8 മണി ആയപ്പോഴേക്കും ഞാനും ഗിസല്ലയും റെഡി ആയി റിസപ്ഷനിൽ ചാക്കോയെയും കാത്തുനിൽപ്പായി. 12 മണിക്കാണ് ഞങ്ങളുടെ ഫ്ലൈറ്റ്. ഒരേ സമയത്താണെങ്കിലും ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്കാണ് പോകുന്നത്. ഗിസല്ല നേരെ സിംഗപ്പൂർ ഡയറക്റ്റ് ഫ്ലൈറ്റ് ആണ്. ഞാൻ ചെറിയ ഒരു ലാഭം നോക്കിയതുകൊണ്ടു Auckland വഴി ആണ് പോകുന്നത്. 1:30 മണിക്കൂർ ആണ് Auckland-ലേക്ക്. അവിടെ അധികം നേരം ട്രാൻസിറ്റ് ഇല്ല എന്നാലും Auckland-ൽ ഉള്ള അനിയനെ വിളിച്ചു കാര്യം അവതരിപ്പിച്ചിട്ടുണ്ട്.Continue reading “Day 11: Christchruch – Singapore”

Day 10: Hokitika – Christchruch

New Zealand ട്രിപ്പിന്റെ അവസാന ദിവസമാണിന്ന്. ഹൈക്കിങ്ങും കാഴ്ച്ചകളും ഒക്കെ ഇന്ന് അവസാനിക്കും. വൈകുന്നേരം ആകുമ്പോൾ Christchruch എത്തണം. നാളെയാണ് തിരിച്ചു Singapore-ലേക്കുള്ള ഫ്ലൈറ്റ്. ഞാൻ കുളിച്ചു റെഡിയായി പതിവ് പോലെ എല്ലാവരുടെയും കണ്ണുവെട്ടിച്ചു അടുത്തുള്ള ബേക്കറിയിലേക്ക് പോകാൻ റൂമിൽ നിന്നും ഇറങ്ങി. എന്നെ കണ്ടതും ഐഷു കയ്യോടെ പിടികൂടി, ബ്രേക്ഫാസ്റ്റ് അവർ റൂമിൽ ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ചാൽ മതിയെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഐഷുവിന്റെ ഭീഷണിക്കുമുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ അവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾContinue reading “Day 10: Hokitika – Christchruch”

Day 9: Fox Glacier – Hokitika

രാവിലെ എഴുന്നേറ്റു റെഡി ആയി പരിപാടികൾ തുടങ്ങുന്നതിനു മുൻപ് ഞാൻ ഹോട്ടലിനു പുറത്തേക്കു ഒന്നു കറങ്ങാൻ ഇറങ്ങി. റോഡിന്റെ അപ്പുറം ഒരു റെസ്റ്റോറന്റ് കണ്ടു നേരെ അങ്ങോട്ട് കയറി. ഒരു ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തു, പതിവ് പോലെ കട്ടൻ ചായയും ഉണ്ട് കൂട്ടിന്. മിക്ക ദിവസങ്ങളിലും ഞാൻ ഒറ്റയ്ക്ക് ഒന്ന് കറങ്ങാൻ ഇറങ്ങാറുണ്ട്. ചിലപ്പോൾ വൈകിട്ട് അല്ലെങ്കിൽ രാവിലെ. പരിസരം ഒക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. ചിലപ്പോഴൊക്കെ അവിടുത്തെ ആൾക്കാരുമായി സംസാരിക്കും. ഇന്ന് രാവിലെ ഇറങ്ങിയപ്പോൾ രണ്ടുContinue reading “Day 9: Fox Glacier – Hokitika”

Day 8: Wanaka – Fox Glacier

മെസ്സേജിനു എന്താ മറുപടി കൊടുക്കുക എന്നുകരുതി അന്തം വിട്ടു ഇരിക്കുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു. അവർ കുറച്ചുപേരുകൂടി അടുത്തുള്ള “Kika” റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ പ്ലാൻ ഉണ്ട്, എന്നോടും വരുന്നോ എന്ന്. കൈയിൽ ഉണ്ടായിരുന്ന ഇൻസ്റ്റന്റ്‌ ന്യൂഡിൽസ് പാക്കറ്റ് തിരിക്കെ ബാഗിൽ വെച്ച് ഞാൻ “Ok” എന്ന് മറുപടി കൊടുത്തു. കൂട്ടത്തിൽ ഒരു ഫുഡ് പ്രാന്തി ഉണ്ട്, മേവിസ്. ഓൾടെ പരിപാടിയാണ് ഫുഡ് കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിക്കുക എന്നത്. എന്തായാലും ഞങ്ങൾ കുറച്ചുപേർ KikaContinue reading “Day 8: Wanaka – Fox Glacier”

Day 7: Kinloch – Wanaka

ഞാനും ഗിസല്ലയും അവിടെ ആ ബെഞ്ചിൽ വിശാലമായ ലേക്ക് നോക്കി ഞങ്ങളുടെ കട്ടൻകാപ്പി ആസ്വദിച്ചു, വിശേഷങ്ങളും യാത്രക്കിടയിലെ തമാശകളും ഒക്കെ പറഞ്ഞിരുന്നപ്പോഴേക്കും ഡിന്നർ റെഡിയായി. എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം പോലെ ഒച്ചപ്പാടും ബഹളവും ഒക്കെ ആയി ഡിന്നർ അങ്ങനെ തീർന്നു. കള്ളന്റെ വിഷയം ഇപ്പോൾ എല്ലാദിവസവും ഒരു മെയിൻ ടോപ്പിക് ആണ്. ഡിന്നർ കഴിഞ്ഞു നേരം കുറെ ഇരുട്ടിയെങ്കിലും കുറച്ചു നേരം കൂടി ഞാനും, തങ്കപ്പനും, വക്കച്ചനും അവിടെ ആ ബെഞ്ചിൽ ലേക്ക് നോക്കിContinue reading “Day 7: Kinloch – Wanaka”

Day 6: Te Anau – Kinloch Lodge

ഭാഗ്യം. മൊബൈലും മറ്റു സാധനങ്ങളും എല്ലാം അവിടെ തന്നെ ഉണ്ട്. ചാക്കോച്ചനെ വിളിക്കാൻ വേണ്ടി മൊബൈൽ എടുത്തപ്പോഴാണ് മെസ്സേജ് കാണുന്നത്. എല്ലാവരും അവിടെ പാൻട്രിയിലാണ്. Milford Sound-ലെ ഹൈക്കിങ്ങ് ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും കുറച്ചു ആരോഗ്യം ബാക്കി ഉണ്ട്. അപ്പോപ്പിന്നെ കുറച്ചു നേരം കൂടിയിരുന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞു തീർക്കാൻ തീരുമാനിച്ചു കൂടിയതാണ്. തമാശകളും യാത്രക്കിടയിലെ മണ്ടത്തരങ്ങളും ഒക്കെ പങ്കുവെച്ചു സമയം കുറെ കഴിഞ്ഞു ഇരുട്ടിയാണ് എല്ലാവരും റൂമികളിലേക്ക് പോയത്. സംസാരത്തിലെ മെയിൻ വിഷയം കള്ളൻ ആയിരുന്നു. അന്നാണ്Continue reading “Day 6: Te Anau – Kinloch Lodge”

Day 5: Queenstown – Te Anau

ഇന്റർനെറ്റിൽ ഇങ്ങനെ ഒരു ക്യാപ്സ്യൂൾ അക്കോമഡേഷൻ കൺസെപ്റ്റ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നിൽ ഒരു രാത്രി ഉറങ്ങാൻ പോകുന്നത്. ഞാൻ അടക്കം എല്ലാവർക്കും ഇതൊരു ഫസ്റ്റ് ടൈം എക്സ്പീരിയൻസ് ആണ്. അതുകൊണ്ടാകണം രാവിലെ തന്നെ ട്രിപ്പ് ലീഡർ “ചാക്കോ” ഒരു സസ്പെൻസ് ഉണ്ടെന്നു പറഞ്ഞത്. 8 ക്യാപ്സ്യൂൾ അടങ്ങിയ ഒരു മുറി ആയിരുന്നു എന്റേത്. അതിൽ മേലെയുള്ള ക്യാപ്സ്യൂൾ ഒരെണ്ണം ഞാൻ എടുത്തു. സോളോ ട്രിപ്പ് പോകുമ്പോഴോ, ചെറിയ ഒരു ടീം ആയിട്ട് പോകുമ്പോഴോ ഒക്കെ ഇത് നല്ലContinue reading “Day 5: Queenstown – Te Anau”

Day 4: Tekapo – Queenstown

ഇതാരാണപ്പാ ഈ നേരത്തു എനിക്കു മെസ്സേജ് അയക്കാൻ? മനസ്സിൽ അഞ്ചാറു ലഡ്ഡു അടുപ്പിച്ചു പൊട്ടി. മൊബൈൽ എടുത്തു ഞാൻ നോക്കി. Tekapo ഹോളിഡേ ഹോംസ് WiFi പാസ്സ്‌വേർഡ്. പഷ്ട്, ട്രിപ്പ് ലീഡർ അയച്ചുതന്നതാണ്. എന്തായാലും wifi പാസ്സ്‌വേർഡ് കിട്ടിയതല്ലേ, കുറച്ചു ഫോട്ടോസ് വാട്സാപ്പ് സ്റ്റാറ്റസും, കുറച്ചു ഇൻസ്റ്റാഗ്രാമിലും ഇട്ടു പുതച്ചു മൂടി ഞാൻ കിടന്ന് ഉറങ്ങി. കഴിഞ്ഞ രാത്രിയിലെ മോഷണശ്രമം മനസ്സിൽ ഉള്ളതുകൊണ്ട് പാസ്സ്പോർട്ടും, പേഴ്സും, കാറിന്റെ ചാവിയും ഒക്കെ തലയിണക്കടിയിൽ സുരക്ഷിതമായി വെച്ചിട്ടുണ്ട്. നേരം വെളുത്തു,Continue reading “Day 4: Tekapo – Queenstown”

Day 3: Christchruch – Tekapo

പടച്ചോനേ… കാത്തോളീ, മുന്നിൽ കണ്ട ആ കറുത്ത രൂപം പെട്ടന്നു മെയിൻ ഡോറിലൂടെ പുറത്തേക്ക് ഓടി മറഞ്ഞു. എന്താ സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടാതെ കിറുങ്ങി ബെഡ്ഢിൽ ഇരിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ, ഐഷുവും, റീനയും അവരുടെ മുറിയിൽ നിന്നും പുറത്തേക്കുവന്നു, കൂടെ ഗോപാലനും ജാനുവും. ആർക്കും ഒന്നും മനസ്സിലായില്ല, അപ്പോഴാണ് ഐഷു പറയുന്നത് അവരുടെ മുറിയിൽ ഒരാൾ കേറിയെന്നും, അവരുടെ ബാഗ് തുറന്നു മോഷണശ്രമം നടത്തി എന്നും. എല്ലാവരും എന്തോ ഒരർത്ഥത്തിൽContinue reading “Day 3: Christchruch – Tekapo”

Day 2: Christchruch

പറഞ്ഞുറപ്പിച്ചത് പോലെ കൃത്യം രാവിലെ 10:40-ന്  തന്നെ Christchruch ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. നമുക്ക് കൈയ്യിൽ കരുതാവുന്ന സാധനങ്ങളിൽ ഒരുപാട് കർശന നിയമങ്ങൾ ഉള്ള ഒരു രാജ്യം ആണ് New Zealand, പ്രകൃതിയെ ഒരുപാട് സ്നേഹിക്കുകയും ആ വ്യവസ്ഥയെ അതിന്റെ തനതായ രീതിയിൽ സൂക്ഷിക്കുകയും ചെയ്യുന്നവർ. അതുകൊണ്ടു തന്നെ ഭക്ഷണ സാധനങ്ങളും, ഫ്രൂട്സും ഒക്കെ കരുതി വേണം കൊണ്ടുപോകാൻ. ഷൂവിന്റെ അടിയിലുള്ള മണ്ണിനുപോലും മാമ്മൻമാർ ഇടിവെട്ട് ഫൈൻ അടിച്ചുതന്നേക്കും. നേരത്തെ തന്നെ ഇക്കാര്യങ്ങൾ ഗ്രൂപ്പിൽ ഷെയർContinue reading “Day 2: Christchruch”