DAY 6: Melbourne – Singapore

മനുഷ്യൻ ഉണ്ടായകാലം മുതൽ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹം ആണ് പറക്കുക എന്ന്. ചെറുപ്പത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു പറക്കണമെന്ന്. പറക്കാൻ കഴിയില്ലെങ്കിലും ഇന്ന് ഞങ്ങൾ Sky Diving ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ധൈര്യം എവിടുന്നായി എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ട്രിപ്പ് പ്ലാൻ ചെയ്യുന്ന സമയത്ത് താല്പര്യം ഉണ്ടോ എന്ന് ശശാങ്ക് ചോദിച്ചു. വേറെ എവിടെയോ വായുംനോക്കി ഇരുന്നിരുന്ന ഞാൻ സമ്മതവും മൂളി. അങ്ങനെ ഞാനും ശശാങ്കും, ജാൻവിയും, നവീനും കൂടി ചാടാൻ തീരുമാനിച്ചു. സമീർ ആദ്യമേതന്നെ ഇല്ലContinue reading “DAY 6: Melbourne – Singapore”

DAY 5: Great Ocean Road

Australia-യിൽ റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന എല്ലാവരും അവരുടെ ലിസ്റ്റിൽ ഇടുന്ന ഒരു ഐറ്റം ആണ് “Great Ocean Road”. 243 KM നീളമുള്ള Torquay മുതൽ Allansford വരെ കടലിനോടു ചേർന്നു കിടക്കുന്ന ഒരു ഹൈവേ. ഒന്നാം ലോക യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാർക്ക് വേണ്ടിയുള്ള ഒരു സ്മാരകമായി പട്ടാളക്കാർ തന്നെ പണിത റോഡ് ആണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകമായും കണക്കാക്കപ്പെടുന്നത് ഈ റോഡ് ആണ്. ഞങ്ങളുടെ യാത്ര ഇന്ന് കാറിൽ അല്ല,Continue reading “DAY 5: Great Ocean Road”

DAY 4: SYDNEY – Melbourne

Melbourne-ലേക്കുള്ള ഫ്ലൈറ്റ് പിടിക്കാൻ എല്ലാവരും രാവിലെതന്നെ എഴുന്നേറ്റ് റെഡി ആയിട്ടുണ്ട്. പെട്ടിയും കിടക്കയും ഒക്കെ എടുത്തു കാറിൽ വെച്ച് നേരെ എയർപ്പോർട്ടിലേക്ക് വിട്ടു. ഒന്നര മണിക്കൂർ ഉണ്ട് Sydney നിന്നും Melbourne വരെ. പോകുന്ന വഴിക്കുവേണം കാർ തിരിച്ചു കൊടുക്കാൻ. മറ്റുള്ളവരെ ടെർമിനലിന് മുന്നിൽ ഇറക്കി ഞാനും സമീറും കാർ തിരിച്ചു കൊടുക്കാൻ പോയി. ഞങ്ങൾ തിരിച്ചു വന്നു ഒരു കാലിച്ചായയും കുടിച്ചിരുന്നപ്പോഴേക്കും ഫ്ലൈറ്റ് വന്നു. വർത്തമാനം ഒക്കെ പറഞ്ഞു Avalon എയർപോർട്ട് എത്തിയത് അറിഞ്ഞില്ല. ഒരുContinue reading “DAY 4: SYDNEY – Melbourne”

Day 3: Sydney – Blue Mountains

ഇന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കഴിഞ്ഞ ദിവസം നടന്നു ക്ഷീണിച്ചതുകാരണം പാമ്പിനെ കുറിച്ചൊന്നും ഓർക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഞാൻ കുളിച്ചു റെഡി ആയപ്പോഴേക്കും സമീറും റെഡി ആയി വന്നു. ഞങ്ങൾ രണ്ടുപേർക്കും എയർപോർട്ട് വരെ പോയി അവിടുന്ന് റെന്റൽ കാർ എടുക്കാനുള്ളതാണ്. മറ്റുള്ളവരോട് റെഡിയായി ഇരിക്കാൻ പറഞ്ഞു ഞങ്ങൾ ഒരു ഉബർ വിളിച്ചു നേരെ കാർ എടുക്കാൻ പോയി. കാറിന്റെ ചുറ്റും ഒന്ന് നടന്നു തട്ടലും മുട്ടലും ഒന്നും ഇല്ല എന്നുറപ്പു വരുത്തി ഞങ്ങൾContinue reading “Day 3: Sydney – Blue Mountains”

DAY 2: SYDNEY

നാഗരാജാവ് ഇനിയെങ്ങാനും കട്ടിലിൽ കയറി മറുതലയിൽ എന്നെയും നോക്കി ഇരിപ്പുണ്ടോ ആവോ. പേടി കാരണം ഉറക്കവും പോയി കിട്ടി. ഇടക്ക് ഇടക്ക് എഴുന്നേറ്റു നോക്കി ഇല്ലെന്നുറപ്പിച്ചു ഒരു കണക്കിന് നേരം ഞാൻ വെളുപ്പിച്ചെടുത്തു. സമീർ രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഞാൻ അവിടെ കണ്ണും തുറന്നു കിടപ്പുണ്ട്. ഉറക്കം ഒക്കെ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. കുനിച്ചു നിറുത്തി രണ്ട് ഇടി കൊടുക്കാൻ ആണ് തോന്നിയതെങ്കിലും, നന്നായുറങ്ങി എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ഓരോ കട്ടൻ കാപ്പി ഇടാൻ കിച്ചണിലേക്കുContinue reading “DAY 2: SYDNEY”

Day 1: Singapore – Sydney

സിംഗപ്പൂർ ഉള്ള VFS വിസ സർവീസിൽ നിന്നും ഓസ്‌ട്രേലിയൻ വിസയും എടുത്ത്, ഫ്ലൈറ്റ് ടിക്കറ്റും, റൂമും ബുക്ക് ചെയ്ത്, കൂടെ കുറച്ചു സിംഗപ്പൂർ ഡോളർ മാറ്റി ഓസ്‌ട്രേലിയൻ ഡോളറും ആക്കി എല്ലാം കഴിഞ്ഞാണ് വീട്ടിൽ ഓസ്‌ട്രേലിയൻ ട്രിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അധികം വഴക്ക് കേൾക്കേണ്ടി വന്നില്ല, വാപ്പിച്ചിയുടെ ഭാഗത്തുനിന്നും യാത്രക്കുള്ള പെർമിഷൻ കിട്ടി. സംഭവം എല്ലാം തീരുമാനിക്കുമെങ്കിലും വീട്ടിൽ പറയാതെ കാര്യപ്പെട്ട കുരുത്തക്കേടുകൾ ഒന്നും ഒപ്പിക്കാറില്ല. സിംഗപ്പൂരിൽ മുൻപ് ഞാൻContinue reading “Day 1: Singapore – Sydney”